ഇരിങ്ങാലക്കുട: കോൺഗ്രസ് വേളൂക്കര മണ്ഡലം സെക്രട്ടറിയും ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരനുമായ കൊറ്റനെല്ലൂർ കരുവാപ്പടി തൈവളപ്പിൽ ജോർജിന്റെ മകൻ റെജി (48) നിര്യാതനായി. യൂത്ത് കോൺഗ്രസ് വേളൂക്കര മണ്ഡലം പ്രസിഡന്റ്, തുമ്പൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂനിറ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മാതാവ്: ജെനോവ. ഭാര്യ: നിഷ. മക്കൾ: മരിയ തെരേസ, ജാക്സൺ, മെറിൻ തെരേസ. ഞായറാഴ്ച വൈകീട്ട് ആറുമുതൽ ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വെളയനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.