മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം സ്വദേശി പരേതനായ തൈപ്പറമ്പിൽ കളത്തിൽ (അയലൊള്ളിയിൽ) കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കരുവാരംകുന്നത്ത് പാത്തുണ്ണി (80) നിര്യാതയായി. മക്കൾ: സുബൈദ, റുക്കിയ, ആസിയ, മൈമൂന, റസിയ. മരുമക്കൾ: ഹസ്സൻ, കുഞ്ഞിമോൻ, അലി, മുസ്തഫ (ദുബൈ), ഗഫൂർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മാരാമുറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.