കൂളിമാട്: വെസ്റ്റ് പാഴൂരിലെ പഴയകാല വ്യാപാരിയും ഫ്ലോർമിൽ ഉടമയുമായ അത്തൂളി മൊയ്തീൻ ഹാജി (75) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ. മക്കൾ: നസീബ്, ഫാത്തിമത്തു സുഹ്റ, ആയിശ, ലൈല, ഫൗസിയ. മരുമക്കൾ: അബ്ദുല്ല (വാഴക്കാട്), ഹനീഫ (കരുവൻപൊയിൽ), അബ്ദുസ്സമദ് (കൊടുവള്ളി), മുജീബുറഹ്മാൻ (മുണ്ടുമുഴി). സഹോദരങ്ങൾ: മമ്മദ്, കുട്ടൂസ്സ ഹാജി, പരേതരായ എ.സി. മുഹമ്മദാജി, ആലിഹാജി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് പാഴൂർ പി.എച്ച്.ഇ.ഡി ജുമുഅത്ത് പള്ളിയിൽ.