വിതുര: തൊളിക്കോട് പുളിമൂട് കോഹിന്നൂർ ഹൗസിൽ അലിയാരുകുഞ്ഞ് (93 -റിട്ട. ഫോറസ്റ്റ് ഓഫിസർ) നിര്യാതനായി. മുസ്ലിം അസോസിയേഷൻ അംഗം, പെരിങ്ങമ്മല ഇഖ്ബാൽ കോളജ് ട്രസ്റ്റ് അംഗം, തൊളിക്കോട് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ്, തൊളിക്കോട് റബർ ഉൽപാദക സംഘം സ്ഥാപക പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഹലീമ ബീവി. മക്കൾ: നസീറ ബീവി, എ.കെ. സലീം, എ.കെ. സജീദ്, ലത്തീഫാ ബീവി. മരുമക്കൾ: മുഹീനുദീൻ, ബദറുദീൻ, റജീന , അബ്ദുൽവാഹീദ്.