ആമ്പല്ലൂർ: ചൂണ്ടയിടാൻ പോയ യുവാവ് മുത്രത്തിക്കരയിലെ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്നേഹപുരം വടക്കൂടൻ ചന്ദ്രശേഖരന്റെ മകൻ രാജേഷാണ് (തമ്പി - 43) മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബൈക്ക് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വർണാഭരണ നിർമാണ തൊഴിലാളിയാണ്. മാതാവ്: ചന്ദ്രിക. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.