കൊടുങ്ങല്ലൂർ: മേത്തല അഞ്ചപാലത്ത് ആനക്കോട്ട് പരേതനായ അഡ്വ. സെയ്തു മുഹമ്മദിന്റെ മകൻ നവാസ് അലി (47) തിരുവനന്തപുരത്ത് നിര്യാതനായി. എക്കൗണ്ട്സ് കൺസൽറ്റന്റായിരുന്നു. കലാ -സാമൂഹിക - സാംസ്കാരിക പ്രവർത്തകനും അന്തരിച്ച ചലച്ചിത്ര നടൻ ബഹദൂറിന്റെ സഹോദരി പുത്രനുമാണ്. കൊടുങ്ങല്ലൂർ ബഹദൂർ സ്മാരക ട്രസ്റ്റ് ട്രഷററും അസ്മാബി കോളജ് അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയിലും എം.എസ്.എസിലും അംഗമാണ്.
മാതാവ്: പടിയത്ത് ബ്ലാങ്ങച്ചാലിൽ കുടുംബാംഗം ആസിഫ. ഭാര്യ: മതിലകം തൃപ്പേക്കുളം ഇല്ലത്തുപറമ്പിൽ സെയ്തു ഹാജിയുടെ മകൾ ബിന്ദിയ (കുസാറ്റ്). മകൾ: അലൈന റുക്കിയ. സഹോദരൻ: അഡ്വ. നസീർ അലി (യു.കെ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.