ചേളന്നൂര്‍: കുമാരസ്വാമി-ചെലപ്രം റോഡ് സമന്വയ റെസിഡന്റ്സ് അസോസിയേഷന് ഓഫിസിനുസമീപം കണ്ണഞ്ഞാടത്ത്പറമ്പ് ‘സോപാന’ത്തില്‍ ലീലാവതി അമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തെക്കയില്‍ ഗംഗാധരന് നായര്‍. മക്കള്‍: നിഷികുമാര്‍ (ദേവികൃപ ജനറല്‍ സ്റ്റോര്‍, കുമാരസ്വാമി), ഷിനോദ്, ഷീജ, പരേതനായ പ്രേമാനന്ദന്. മരുമക്കള്‍: പ്രകാശിനി (ഹരിശ്രീ അബാക്കസ്), സ്നേഹപ്രഭ (പുളിക്കല്‍), ബാബുരാജന് (പുത്തഞ്ചേരി), ബിജിന (പാവയില്‍). സഹോദരങ്ങള്‍: ശാരദ, മോഹനന് നായര്‍, സത്യഭാമ, രാജന് നായര്‍, പരേതരായ ബാലന് നായര്‍, വിജയന് നായര്‍. സഞ്ചയനം വ്യാഴാഴ്ച.