കോഴിക്കോട്: പലാക്കിൽ മാളിയക്കൽ ഉസ്മാൻ കോയ (64) ഖത്തറിൽ നിര്യാതനായി. ചെറിയ അറക്കൽ അബ്ദുല്ലക്കോയയുടെയും പലാക്കിൽ മാളിയക്കൽ മറിയംബിയുടെയും മകനാണ്. ഭാര്യ: കാളിയാരകം കുഞ്ഞിബി (കുഞ്ഞു). മകൾ: മറിയം. മരുമകൻ: സിഷാൻ ഉസ്മാൻ സ്രാങ്കിൻറകം. സഹോദരങ്ങൾ: അബ്ദുറഹിമാൻ, മൂസക്കോയ, ഇമ്പിച്ചാമിനബി, പരേതയായ കുഞ്ഞിബി. ഖബറടക്കം ഖത്തറിൽ നടക്കും. കോഴിക്കോട്ടെ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ നടക്കും.