വള്ളിവട്ടം: കോഴിക്കാട് കോക്കോഴി പറമ്പിൽ വാസുവിന്റെ മകൻ അനിൽ കുമാർ (43) ബൈക്കപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കൊറ്റനെല്ലൂർ കരുവാപ്പടിയിൽ ബൈക്കിൽ പിക്ക് അപ്പ് ഇടിച്ചാണ് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.