കോടാലി: വസ്ത്രം കഴുകുന്നതിനിടെ കനാലില്‍ വീണ് വയോധിക മരിച്ചു. കടമ്പോട് കുട്ടിച്ചിറ മാണിചാലില് പരേതനായ ജനാര്‍ദനന്റെ ഭാര്യ ജാനകി (85) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് വീടിനു സമീപത്തെ മറ്റത്തൂര്‍ ബ്രാഞ്ച് കനാലില്‍ വസ്ത്രം കഴുകുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ബാബു, സന്തോഷ്. മരുമക്കള്‍: മണി, പരേതയായ ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തില്‍.