കൊയിലാണ്ടി: ലാബ് ജീവനക്കാരി താമസസ്ഥലത്ത് മരിച്ചനിലയിൽ. മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് ബ്രാഞ്ച് മാനേജർ വയനാട് വൈത്തിരി അച്ചൂർ ആറാം മയിൽ പൂന്തോട്ടത്തിൽ ജസീല തസ്നി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ മുകളിലെ മുറിയിലാണ് താമസിച്ചിരുന്നത്. പിതാവ്: അസ്സയിനാർ, മാതാവ്: ആയിഷ. സഹോദരങ്ങൾ: ജസീറ, ജസീന. കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.