വടകര: വടകരയിലെ പ്രമുഖ വ്യാപാരിയും മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷററുമായ പഴങ്കാവിലെ ഒ.വി. ശ്രീധരന് (78) നിര്യാതനായി. മരവ്യാപാര രംഗത്തുള്ള ശ്രീധരന് മര്‍ച്ചന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളും അലങ്കരിച്ചു. പൊതുരംഗത്തും സജീവമായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: സജിത്ത്, ജീജ, ശ്രീജിത്ത്. മരുമക്കള്‍: മഹേഷ്, ശ്രീരഞ്ജിനി, ദിവ്യ.