കോഴിക്കോട്: കമ്പായത്തിൽ അബ്ദുൽ ഖാദർ ഹാജി (85) സിവിൽ സ്റ്റേഷന് അടുത്തുള്ള ആശിയാന വസതിയിൽ നിര്യാതനായി. കാപ്പാട് പട്ടോളി തിത്തിബി ഉമ്മയുടെയും കമ്പായത്തിൽ കുഞ്ഞഹമ്മദ് കുട്ടിയുടെയും മകനാണ്.
ഭാര്യ: സി.കെ. ജമീല. മക്കൾ: ഡോ. ഷമീം അബ്ദുൽ ജമീൽ (യു.കെ), ഷഹീൻ അബ്ദുൽ ജമീൽ (നേവൽ ആർക്കിടെക്ട്, ദുബൈ). മരുമക്കൾ: നുസ്രത് അമ്പിളി, നിഷിധ ഷഹീൻ. സഹോദരങ്ങൾ: അസ്സൻ കോയ, ഇമ്പിച്ചി മമ്മു, കുഞ്ഞിമൊയ്തീൻ കുട്ടി, കാദിരിക്കോയ, കമ്പായത്തിൽ അബു, കുഞ്ഞായിൻ കുട്ടി, കുഞ്ഞി കുട്ടിയാലി ഫാത്തിമ ബീവി (ഫിസ).