കുടപ്പനകുന്ന്: മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കുടപ്പനക്കുന്ന് ചിത്രനഗർ, ലീലാവിഹാറിൽ ചിത്രോദ്കുമാർ (അപ്പൻ -48) നിര്യാതനായി. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ചെട്ടിവിളാകത്തുനിന്ന് കോൺഗ്രസ് റിബൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിതാവ്: പരേതനായ മോഹനൻ തമ്പി (കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ സെക്രട്ടറി). മാതാവ്: ലീല തമ്പി (മുൻ അധ്യാപിക, കൺകോഡിയ സ്കൂൾ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്). ഭാര്യ: ഷിമ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തി കവാടത്തിൽ.