വണ്ടൂർ: ചെറുകോട് ചേരിപ്പമ്പിൽ ആലിക്കാപറമ്പിൽ പാത്തുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണിയൻ അലവി. മക്കൾ: ഖദീജ, ആയിശ, അബ്ദുൽ കരീം (എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം, പോരൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), പരേതരായ മൈമൂന, അബ്ദുസ്സലാം, അബ്ദുൽ അസീസ്.