ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം വെട്ടിയാട്ടിൽ വേലുക്കുട്ടിയുടെ മകൻ സതീശൻ (55) നിര്യാതനായി. ആദ്യകാലത്ത് പുല്ലൂരിൽ ടാക്സി, ഓട്ടോറിക്ഷ തൊഴിലാളിയായിരിക്കെ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. പിന്നീട് ജില്ല പഞ്ചായത്ത് അനുവദിച്ച മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാൽ മുറിച്ചുമാറ്റിയശേഷം അസുഖം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രുതി, അനന്തു. മരുമകൻ: നിർമൽ.