തലക്കുളത്തൂർ: മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കച്ചേരി മുതിരക്കാലയിൽ ടി.എം. ശിവരാജൻ (62) നിര്യാതനായി. യുവ ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്, ജനതാദൾ എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, കെ.ഡി.സി ബാങ്ക് ഡയറക്ടർ, തലക്കുളത്തൂർ നെയ്ത്ത് സഹകരണ സംഘം ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: റീന (ശ്രീകുമാരാശ്രമം എൽ.പി സ്കൂൾ അധ്യാപിക). മഹിളാ ജനത മുൻ സംസ്ഥാന പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് മെംബറുമായിരുന്ന പരേതയായ എം.പി. നാണി അമ്മയുടെയും പരേതനായ അപ്പുണ്ണി നാരുടെയും മകനാണ്. സഹോദരങ്ങൾ: പ്രഫ. ടി.എം. രവീന്ദ്രൻ (മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻറ്), വിജയൻ, ബേബി, പത്മജ, മീന കുമാരി, പരേതനായ ശ്രീനിവാസൻ നായർ.