വടകര: വടകരയിലെ വിദ്യാഭ്യാസ-ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും പ്രമുഖ കൊപ്ര വ്യാപാരിയും പ്രൊഡ്യൂസ്ഡ് മര്‍ച്ചന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ അടക്കാതെരു മോഡല്‍ പോളിടെക്നിക്കിന് സമീപം സാജ് മഹലില്‍ എം.കെ. മന്‍സൂര്‍ ഹാജി (59) നിര്യാതനായി. ദീര്‍ഘകാലം താഴെ അങ്ങാടി തണല്‍ ജനറല്‍ സെക്രട്ടറി, മനാറുല്‍ ഇസ്ലാം സഭയുടെ മാനേജര്‍, വടകര മുനിസിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാജിദ. മക്കള്‍: ജസീല്‍ മിസിയാന്‍, മുഹമ്മദ്, ജാസിയ, ആയിഷ. മരുമക്കള്‍: മൈഫര്, ഷസ്ന. സഹോദരങ്ങള്‍: സമീര്‍, ഷംസീര്‍, സുനീര്‍.