പാലേരി: കാപ്പുംചാലിൽ സി. മൊയ്തു (72) നിര്യാതനായി. സി.പി.എം പാലേരി ബ്രാഞ്ച് അംഗമാണ്. കെ.എസ്.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം, കർഷക സംഘം പാലേരി മേഖല കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗം, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ സൊസൈറ്റി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: അക്സർ (വടക്കുമ്പാട് എച്ച്.എസ്.എസ്), നിജില. മരുമക്കൾ: ഷഹർ ഹാന (അടുക്കത്ത്), ഹാരിസ് (മുയിപ്പോത്ത്). സഹോദരങ്ങൾ: കുഞ്ഞാമി, പാത്തു, മറിയം, ഹമീദ്, സുബൈദ, പരേതയായ കദീശ.