കാട്ടാക്കട: ഒറ്റശേഖരമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി എക്സിക്യുട്ടിവ് അംഗവുമായ വാഴിച്ചല്‍ പേരേക്കോണം അലവൂര് ഹൗസില്‍ പി.കെ. ശശി (72) നിര്യാതനായി. ഭാര്യ: കുഞ്ഞുകുട്ടിയമ്മ. മക്കള്‍: മനില (മന്ത്രി ചിഞ്ചുറാണിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി), സുനില (അധ്യാപിക, വെള്ളറട ഹയര്‍സെക്കൻഡറി സ്കൂള്‍), അനില (ജില്ല സാക്ഷരത മിഷന്). മരുമക്കള്‍: കെ.എസ്. അരുണ്‍ (സി.പി.ഐ ജില്ല അസി. സെക്രട്ടറി), ഷിബുകുമാര്‍ (കേരള പൊലീസ്), എം. അഭിലാഷ് (സി.പി.എം കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് കുറ്റിച്ചല്‍ പരുത്തിപ്പള്ളി അറപ്പുരക്കുഴി വീട്ടില്‍).