കിളിമാനൂർ: കിളിമാനൂർ പുതിയകാവ് വർത്തൂർ നീലിമയിൽ സി. സുകുമാരപിള്ള (75) നിര്യാതനായി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സംഘടനയായ കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന ഭാരവാഹി തുടങ്ങി സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. നിലവിൽ സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, കിസാൻ സഭ മണ്ഡലം സെക്രട്ടറി, ജില്ല എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ: എസ്. ശാന്താഭായിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ആർ.ആർ.വി സ്കൂൾ കിളിമാനൂർ). മക്കൾ: സുകേഷ് (അസി. എൻജിനീയർ, കെ.എസ്.ഇ.ബി കക്കാട് പവർ ഹൗസ്, പത്തനംതിട്ട), സുമേഷ് എസ്.എസ് (എൻജിനീയർ, കുവൈത്ത്). മരുമക്കൾ: രശ്മി എ.ആർ (അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ കിളിമാനൂർ), വിനി പി.എം (എച്ച്.എസ്.ടി.ആർ.ആർ.വി ഗേൾസ് ഹൈസ്കൂൾ കിളിമാനൂർ).