തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തകനും സിനിമാ നിർമാതാവുമായ ഈഞ്ചക്കൽ സുഭാഷ് നഗർ ലാംബിറ്റ് ഹിൽസിൽ (ഹൗസ് നമ്പർ:7) നുജുമുദ്ദീൻ (76-ചാർളി) നിര്യാതനായി. ചൂതാട്ടം, ഇരതേടുന്ന മനുഷ്യർ എന്നീ സിനിമകളുടെ നിർമാതാവാണ്. പെരുമാതുറ പണ്ടകശാല കുടുംബാംഗമാണ്. പരേതരായ താജുദ്ദീന്റെയും റംലാബീവിയുടെയും മകനാണ്. ഭാര്യ: ഷംസുന്നിസ. മക്കൾ: അഫ്സൽ (ഷാർജ), റംല (സ്വീഡൻ). മരുമക്കൾ: ഷജ്ന, ഷെയ്ഖ് മുഹമ്മദ് (സ്വീഡൻ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പെരുമാതുറ വലിയപള്ളി കമ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനുശേഷം വലിയപള്ളി ഖബർസ്ഥാനിൽ.