ഒല്ലൂർ: സി.എം.സി നിർമല പ്രോവിൻസിലെ ഒല്ലൂർ സെന്റ് മേരീസ് മഠാംഗമായ സിസ്റ്റർ ഡിവീന (83) നിര്യാതയായി. പുതുക്കാട് ചിരിയങ്കണ്ടത്ത് പുത്തൻപീടിക പൗലോസ് -കുഞ്ഞില ദമ്പതികളുടെ മകളാണ്. സേക്രഡ് ഹാർട്ട് തൃശൂർ, ചേറൂർ സെന്റ് സേവ്യേഴ്സ്, തൃശൂർ സെന്റ് മേരീസ്, ദെയോരി ദീപ്തി ഭവൻ, പവിത്ര ഹൃദയ്, പുണെ നിർമല കോൺവെന്റ്, മുംബൈ ഖൊപ്പോളി, ചൂണ്ടൽ സെന്റ് ജോസഫ്സ്, കുരിയച്ചിറ സെന്റ് പോൾസ്, ചേറൂർ ദിവ്യ ഭവൻ, ചൂണ്ടൽ സാൻ തോം, മുളയം മേരി മാതാ മേജർ സെമിനാരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.