കോഴിക്കോട്: പ്രമുഖ പണ്ഡിതനും നിരവധി സൂഫി ത്വരീഖത്തുകളുടെ നേതൃത്വവുമായിരുന്ന ഇ.കെ ഹുസൈൻ മുസ്ലിയാർ (68) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. സൂഫിവര്യനായ കമാലുദ്ദീൻ ഉമറുൽ ഖാദിരിയുടെയും മണ്ടാളിൽ ആമിന ഹജ്ജുമ്മയുടെയും മകനായി 1955 ലാണ് ജനനം. പിതാവിൽനിന്നും പിതൃ സഹോദരൻ ഇ.കെ അബ്ദുല്ല മുസ്ലിയാരിൽനിന്നും ദീർഘകാലം ദർസ് പഠനം നടത്തി. നിരവധി ഖസ്വീദകൾ (കീർത്തന കാവ്യങ്ങൾ) രചിച്ചിട്ടുണ്ട്. ഖാദിരിയ്യ, രിഫാഇയ്യ തുടങ്ങി നിരവധി ത്വരീഖത്തുകളുടെ നേതൃത്വം വഹിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഉമറുൽ ഫാറൂഖ് നൂറാനി, അബൂബക്കർ സിദ്ദീഖ് നൂറാനി, ഉസ്മാൻ അൽ ഹാറൂൺ ഫാളിലി, അലി മുർതള, ഹന്നത് ബീവി, ഡോ. ആമിന ഗാനിമ. മരുമക്കൾ: ഹനീഫ സഖാഫി കാരന്തൂർ, അമീൻ മുസ്തഫ നൂറാനി നല്ലളം, ഹഫ്സ, ആശിഖ ഹംദ, ഹുദ, സഫൂറ കാരന്തൂർ. സഹോദരങ്ങൾ: ഫാത്വിമ, ഖദീജ, മറിയം, പരേതരായ മുഹമ്മദ് ദാരിമി, അബ്ദുൽഖാദിർ മുസ്ലിയാർ (ബാവ മുസ്ലിയാർ). മർകസിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ, അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തുടങ്ങിയവർ നേതൃത്വം നൽകി. പറമ്പിൽ ബസാർ ഉമർ ഹാജി മഖാമിൽ മയ്യിത്ത് ഖബറടക്കി.