മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയും രയരോത്ത് മീത്തൽ ബാബു-ബിന്ദു ദമ്പതികളുടെ മകനുമായ അമൽ കൃഷ്ണ (16) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ മേപ്പയൂർ ടൗണിനു സമീപമാണ് അപകടം. നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോവുകയായിരുന്ന അമൽ സഞ്ചരിച്ച സ്കൂട്ടർ ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. എസ്.എഫ്.ഐ മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റ് സെക്രട്ടറിയും മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് അമൽ. മാതാവ്: ബിന്ദു (മഹിള അസോസിയേഷൻ മേപ്പയൂർ സൗത്ത് മേഖല ട്രഷറർ), അഞ്ജന (ബിരുദ വിദ്യാർഥി).