കുന്ദമംഗലം: റിട്ട. ഇന്ത്യൻ റെയിൽവേ ജീവനക്കാരൻ ഒഴയാടി തെങ്ങുംതൊടികയിൽ (ഗായത്രി) ഗണേശ് ബാബു (62) നിര്യാതനായി. സ്വാതന്ത്ര്യസമരസേനാനി സോഷ്യോ വാസുവിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ശ്രീശൈല കടത്തനാട് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കൾ: ദീപക് (യു.കെ), ഗായത്രി (അപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ). സഹോദരങ്ങൾ: രമേഷ് ബാബു (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), മധുലിമായെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സർവേ), രാജ് നാരായണൻ (റിട്ട. അഗ്രി യൂനിവേഴ്സിറ്റി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.