കൊയിലാണ്ടി: കൊല്ലം ചന്ദ്രവിഹാറിൽ ചന്ദ്രമതി അമ്മ (84) നിര്യാതയായി. മുചുകുന്ന് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ രാഘവൻ (റിട്ട. അധ്യാപകൻ, കൊല്ലം യു.പി സ്കൂൾ). മക്കൾ: മിനി (അധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ), മനേഷ് (സി.പി.ഐ കൊയിലാണ്ടി ലോക്കൽ അസി. സെക്രട്ടറി). മരുമകൻ: പി.കെ. ബാബു (റിട്ട. എസ്.ഐ), നിഷ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.