മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ശ്രീകൃഷ്ണപുരം തിരുവാഴിയോട് ഒടുവങ്ങാട്ടില്‍ സതീഷ് കുമാറിന്റെ ഭാര്യ രമ്യയാണ് (36) മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.20ന് അരിയൂര്‍ പാലത്തിന് സമീപമാണ് സംഭവം. മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരിയാണ് രമ്യ. പുഞ്ചക്കോട്ടെ വീട്ടില്‍നിന്ന് സ്കൂട്ടറില്‍ ജോലിക്ക് വരികയായിരുന്നു. അരിയൂര്‍ പാലത്തിന് സമീപം മുന്നിലുള്ള ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് ഭാഗത്തുനിന്ന് വന്ന മറ്റൊരു ലോറിയില്‍ തട്ടാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. യുവതിയുടെ ശരീരത്തിലൂടെയും സ്കൂട്ടറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. രമ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മണ്ണാര്‍ക്കാട് പൊലീസും ഫയര്‍ഫോഴ്സും എത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം മണ്ണിന്‍കാട്ടില്‍ വേലുവിന്റെയും പുഷ്പവല്ലിയുടെയും മകളാണ് രമ്യ. ഭര്‍ത്താവ് സതീഷ് വിദേശത്താണ്. മക്കള്‍: ഋഷിക്, റിദ്യ.