വടകര: ദേശീയപാതയിലെ അടക്കാത്തെരു സിഗ്നൽ പോസ്റ്റിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ച് വയോധികൻ മരിച്ചു. നാരായണനഗരം പോതിവയലിൽ മുകുന്ദൻ (80) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് അമിത വേഗത്തിൽ എത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചത്. വടകര ആശുപത്രിയിൽനിന്നും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വടകര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രോഹിണി. മക്കൾ: മുരളീധരൻ, അജിത്ത് (ഇരുവരും ബഹറൈൻ), ശ്രീജ (നന്തി), അജിത (ചോറോട്). മരുമക്കൾ: വിനോദൻ (നന്തി), സുരേഷ് (ചോറോട്), നിഷ (പയ്യോളി), ബിന്ദു (വില്യാപ്പള്ളി). സഹോദരങ്ങൾ: ലീല, രാധ, രാജൻ.