തിരൂരങ്ങാടി: കക്കാട് താമസിക്കുന്ന ആന്ധ്ര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്ര ചിറ്റൂർ ജില്ലയിൽ കോട്ടപ്പയിൽ സ്വദേശി അസീം ഖാന്റെ മകൻ സായി പീർ ഖാനാണ് (57) മരിച്ചത്. 20 വർഷത്തോളമായി കക്കാട് വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ മൂന്നിയൂർ പാറക്കാവ് ഭാഗത്ത് നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: നൂർബിജാൻ. ഭാര്യ: ബീബി. മക്കൾ: അമാജിൻ, ബാവാജി. മരുമകൾ: മൗലാ സഹീറ ബാനു.