ചേറ്റുപുഴ: വിശുദ്ധ കുർബാനയുടെ ആരാധാനാസന്യാസിനി സമൂഹത്തിന്റെ തൃശൂർ നിർമൽ റാണി പ്രോവിൻസിലെ വേലൂപ്പാടം മഠാംഗം സിസ്റ്റർ ആനി പുല്ലോക്കാരൻ (75) നിര്യാതയായി. ചെവ്വൂർ പുല്ലോക്കാരൻ പരേതരായ ചെറിയാൻ-ത്രേസ്യ ദമ്പതികളുടെ മകളാണ്. മധ്യപ്രദേശിലും കേരളത്തിൽ മൂത്തേടത്ത് കാവ്, എടപ്പള്ളി, എറണാകുളം, പാവറട്ടി, പടവരാട്, ചേറ്റുപുഴ, ഇയ്യാല, വേലൂപാടം എന്നീ മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: എൽസി, കുഞ്ഞു വറീത്, ഫ്രാൻസിസ്, ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചേറ്റുപുഴ കർമല മാത പള്ളി സെമിത്തേരിയിൽ.