കൊയിലാണ്ടി: ഹരിജൻ സമാജത്തിന്റെ ആദ്യകാല നേതാവ് മൂഴിക്കുമീത്തൽ ചെറിയനാവുന്തല മീത്തൽ സി.എം. രാമൻ (87) നിര്യാതനായി. ഹരിജൻ സമാജം നടേരി വില്ലേജ് കമ്മിറ്റി പ്രസിഡന്റ്, ജില്ല കമ്മിറ്റി മെംബർ, അംബേദ്കർ കോളനി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശശിചന്ദ്രൻ, സുരേഷ് ബാബു, ഷീബ, മനോജ്, രതീഷ്, പരേതനായ സുധാകരൻ. മരുമക്കൾ: പത്മിനി, ബിന്ദു, സുനിത, ചന്ദ്രൻ, ശ്രീജ, സിനിജ.