പെരുമ്പിലാവ്: ഇസ്ലാമിക പ്രവർത്തകനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറും മുൻ ഏരിയ പ്രസിഡന്റുമായ കൊരട്ടിക്കര കുന്നത്തുകുളം റോഡിൽ വൈശ്യംവീട്ടിൽ കുഞ്ഞുബാപ്പു (69) നിര്യാതനായി. സകാത് കമ്മിറ്റി സെക്രട്ടറി, കാരുണ്യ ട്രസ്റ്റ് അംഗം, മസ്ജിദുറഹ്മ പള്ളി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാധ്യമം ദിനപത്രം എ.എഫ്.സിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീഫാത്തിമ. മക്കൾ: സാലിഹ, ഷാഹിദ് അൽഹഖ് (ജിദ്ദ), സാബിഹ. മരുമക്കൾ: മുഹമ്മദ് ജസീർ (മാധ്യമം, തിരുവനന്തപുരം), റബീഅ, താലീഷ് (ഖത്തർ). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് പെരുമ്പിലാവ് പരുവക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.