നടത്തറ: നിലങ്കാവില്‍ ഫ്രാന്‍സിസിന്റെ മകന് ബിജു (അച്ചു -42) നിര്യാതനായി. അഞ്ചേരി തോട്ടപ്പടിയിലെ ഓട്ടോഡ്രൈവറാണ്. ശനിയാഴ്ച രാത്രി പത്തോടെ ഒരുചടങ്ങില്‍ പങ്കെടുക്കാന്‍ പടവരാട് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ബെനിഷ്യ. മക്കള്‍: നീരജ്, നിരഞ്ജന.