കോട്ടക്കൽ: എടരിക്കോട് കുറുകയിലെ പരേതനായ ചങ്ങരൻചോല അലവിക്കുട്ടിയുടെ മകൻ കമ്മു ഹാജി (72) മക്കയിൽ നിര്യാതനായി. മാർച്ച് അഞ്ചിന് നാട്ടിൽനിന്ന് ഉംറ നിർവഹിക്കാൻ വേണ്ടി സ്വകാര്യ ഗ്രൂപ്പിൽ പോയതായിരുന്നു. മദീന സന്ദർശനം കഴിഞ്ഞ് മക്കയിൽ ഉംറ നിർവഹിച്ചശേഷം സുബ്ഹ് നമസ്കാരം കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം. കുറുക ത്വരീഖുൽ ഹിദായ മദ്റസ വൈസ് പ്രസിഡന്റും എസ്.വൈ.എസ് ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ അരിമ്പൻതൊടി തായുമ്മ. മക്കൾ: റഫീഖ്, റാഷിദ് (ഇരുവരും ദുബൈ), റുഖിയ, റഹ്മത്ത്, റസിയ, മരുമക്കൾ: സമീന, റിസ്വാന പറങ്കി മൂച്ചിക്കൽ, മജീദ് കൽപകഞ്ചേരി, മുസ്തഫ വാണിയന്നൂർ, അഷ്റഫ് വരമ്പനാല.