ചങ്ങരംകുളം: നെല്ലിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം മൂക്കുതല സ്വദേശിയും കുറ്റിപ്പാലയിൽ താമസക്കാരനുമായ കോലത്തപറമ്പിൽ ചന്ദ്രന്റെ മകൻ സിദ്ധാർഥാണ് (29) മരിച്ചത്. ഞായറാഴ്ച രാവിലെ സിദ്ധാർഥ് സഞ്ചരിച്ച ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സിദ്ധാർഥിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ചങ്ങരംകുളം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചങ്ങരംകുളം പാറക്കലിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ ജീവനക്കാരനാണ് സിദ്ധാർഥ്. മാതാവ്: പരേതയായ പ്രേമ. സഹോദരൻ: പരേതനായ ശ്രീജിത്ത്.