പന്തീരാങ്കാവ്: കിണാശ്ശേരി കുളങ്ങര പീടികക്ക് സമീപം ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുന്നിയൂർ പടിക്കൽ സ്വദേശി ഒടഞ്ഞിയിൽ റഷീദാണ് (38) മരിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ ഗ്യാലക്സി ബേക്കറി ജീവനക്കാരനാണ്. കോഴിക്കോട് നിന്നും മാത്തറയിലേക്ക് വരുമ്പോൾ അതേ ദിശയിൽ സഞ്ചരിച്ച സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദ് തിങ്കളാഴ്ച സന്ധ്യയോടെ മരിക്കുകയായിരുന്നു. യൂസഫ്-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹൈല. മകൻ: ജിഷാദ്. ഖബറടക്കം ചൊവ്വാഴ്ച പടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.