എടക്കര: റബർ ടാപ്പിങ് നടത്തുന്നതിനിടെ അണലിയുടെ കടിയേറ്റ് വയോധികൻ മരിച്ചു. മൂത്തേടം വെള്ളാരമുണ്ട പുത്തന്‍പുരക്കല്‍ തോമസാണ് (65) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച ഇയാള്‍ സ്വന്തം തോട്ടത്തിലെ റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്തുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ തോമസ് പാമ്പിനെ കൊല്ലുകയും ചെയ്തു. വിവരമറിഞ്ഞ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ ചാണ്ടിയുടെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: ലിസി. മക്കള്‍: സിസ്റ്റര്‍ മരിയറ്റ് (എസ്.എച്ച് കോണ്‍വന്റ് വെള്ളിമാടുകുന്ന്), ലിബിന് (സൗദി), ലിയ റോബിന്. മരുമക്കള്‍: ക്രിസ്റ്റീന, റോബിന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാലാങ്കര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.