കൊളത്തൂർ: പള്ളിയിലേക്ക് നമസ്കാരത്തിന് നടന്നുപോകുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേ കുളമ്പ് പള്ളിത്തൊടി മൊയ്തീൻ മൊല്ലയാണ് (77) മരിച്ചത്. തിങ്കളാഴ്ച അസ്വ്ർ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: തിത്തി. മക്കൾ: ഉബൈദ്, അഷ്റഫ്, ജഅഫർ, സുബൈർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് പടിഞ്ഞാറേ കുളമ്പ് മഹല്ല് ജുമാമസ്ജിദിൽ.