രാമപുരം: സി.പി.എം പുഴക്കാട്ടിരി മുൻ ലോക്കൽ കമ്മിറ്റിയംഗവും പുഴക്കാട്ടിരി പഞ്ചായത്ത് മുൻ അംഗവുമായ മാങ്കുന്നൻ കൃഷ്ണൻ (75) നിര്യാതനായി.
ചെത്ത് തൊഴിലാളിയായിരുന്നു. 1972 ലെ മിച്ചഭൂമി സമരത്തിൽ പങ്കടുത്തതിനെ തുടർന്ന് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. പുഴക്കാട്ടിരി ആർ.കെ ഓഡിറ്റോറിയം മനേജറുമായിരുന്നു.
പിതാവ്: പരേതനായ തെയ്യുണ്ണി. മാതാവ്: ചക്കിയമ്മ. ഭാര്യ: ചന്ദ്രിക കുന്നുമ്മൽ മങ്കട. മക്കൾ: സുമതി, സുജാത, സുനിത, സുരേഷ്. മരുമക്കൾ: സുരേഷ് ബാബു പുഴക്കാട്ടിരി, ആരോമലുണ്ണി കരിഞ്ചാപ്പാടി, സുനിൽ മുതുകുർശി, ആതിര പരവക്കൽ.