തൃശൂര്‍: സലേഷ്യന്‍ സഭാംഗവും മണ്ണുത്തി ഡോണ്‍ ബോസ്കോ സ്ഥാപകനുമായ ഫാ. തോമസ് വയലാട്ട് (93) നിര്യാതനായി. ആലപ്പുഴ പുളിങ്കുന്ന് വയലാട്ടുവീട്ടില് ഔസേപ്പച്ചന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. കേരളത്തിലും കര്‍ണാടകത്തിലുമായി ബാംഗളൂര്‍ പ്രോവിന്‍സ് ചെയ്യുന്ന ആതുര ശുശ്രൂഷകളില്‍ 32 വര്‍ഷക്കാലം വ്യാപൃതനായിരുന്നു. സംസ്കാരം ബുധനാഴ്ച രണ്ടിന് മണ്ണുത്തി മുല്ലക്കര ഡോണ്‍ ബോസ്കോ ഭവനില്‍.