മുളങ്കുന്നത്തുകാവ്/അകത്തേത്തറ: വിയ്യൂർ ജയിലിലെ ജീവനക്കാരി ഓട്ടോയിടിച്ച് മരിച്ചു. വിയ്യൂർ ജയിലിലെ ക്ലർക്ക് പാലക്കാട് അകത്തേത്തറ ധോണി പാതിരി നഗർ പുഷ്പരാജന്റെ മകൾ ഗീതാഞ്ജലി (43) ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി അമ്പലനടയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ടാക്സി ഇടിച്ചാണ് മരിച്ചത്. മെഡിക്കൽ കോളജ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മാതാവ്: പാർവതി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: ആദിത്യ, അക്ഷയ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.