മഞ്ചേരി: ഉംറ നിർവഹിക്കാൻ പുറപ്പെട്ട മഞ്ചേരി കാരക്കുന്നിലെ പൗരപ്രമുഖനും ജാമിഅ ഇസ് ലാമിയ്യ സെക്രട്ടറിയുമായ എം. അബ്ദുൽ ലത്തീഫ് (കുഞ്ഞാപ്പ - 65) മക്കയിൽ നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ പുറപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച മദീനയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. തൃക്കലങ്ങോട് റേഞ്ച് മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. കാരക്കുന്ന് ജങ്ഷൻ ജുമാമസ്ജിദിന്റെയും മദ്റസയുടെയും പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആയി പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് മക്കയിൽ ഖബറടക്കി. ഭാര്യ: സക്കീന (നിലമ്പൂർ). മക്കൾ: മുഹമ്മദ് ഫായിസ്, ബഷായിറ, ബാസിമ. മരുമകൻ: ആഷിഖ് (മരത്താണി). സഹോദരങ്ങൾ: അബ്ദുൽ കരീം, ചേക്കുട്ടി, അബ്ദുൽ ജലീൽ.