കോഡൂർ: വലിയാടിൽ തമിഴ്നാട് സ്വദേശിയായ തൊഴിലാളിയെ താമസിക്കുന്ന കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപത്തൂർ തിമ്മനമുത്തൂർ സ്വദേശി ഭൂബാലന്റെ മകൻ സെൽവരാജ് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കെട്ടിടത്തിൽനിന്ന് ദുർഗന്ധം പരന്നതോടെ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മലപ്പുറം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. സെൽവരാജ് വലിയാടിൽ 15 വർഷത്തോളമായി കൂലിപ്പണി ചെയ്തുവരുകയായിരുന്നു.