പെരിന്തൽമണ്ണ: അങ്ങാടിപ്പുറം വലമ്പൂർ ഏറാന്തോട് മദ്റസപ്പടിയിലെ ആലങ്ങാടൻ അബ്ദുവിന്റെ മകൻ അബ്ദുൽ അസീസ് (47) ട്രെയിൻ തട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ഷൊർണൂർ -നിലമ്പൂർ പാതയിൽ പൂപ്പലം ഭാഗത്താണ് അപകടം. മാതാവ്: പരേതയായ ഫാത്തിമ. മകൾ: നദ ഫാത്തിമ. സഹോദരിമാർ: ആയിശ, സുബൈദ, ഫിദ. പെരിന്തൽമണ്ണ പൊലീസ് നടപടികൾ പൂർത്തിയാക്കി. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വലമ്പൂർ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.