കേരളശ്ശേരി: കേരളശ്ശേരി കൊടലോടി വീട്ടില്‍ വിനോദ് (39) ബൈക്കിൽനിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച രാത്രി 11ന് ബൈക്കിനു പിറകിലിരുന്ന് പോകുമ്പോൾ പറളി ചക്കാന്തറക്ക് സമീപമാണ് ഇയാൾ വീണത്. പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന കല്ലൂര്‍ സ്വദേശി ഗിരീഷിന് പരിക്കേറ്റു. പാലക്കാട് മലബാർ ഗോൾഡ് ജ്വല്ലറി ജീവനക്കാരനായ വിനോദ് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. പറളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു. പിതാവ്: പരേതനായ ഗോവിന്ദന് നായര്‍. മാതാവ്: പത്മിനി അമ്മ. സഹോദരന്: ശശി.