പയ്യോളി: കഴിഞ്ഞ നിരവധി വർഷങ്ങളായി അയനിക്കാട് പ്രദേശത്ത് പത്രവിതരണം നടത്തിവന്നിരുന്ന നെച്ചോളി പവിത്രൻ (52) നിര്യാതനായി. പക്ഷാഘാതം മൂലം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. പിതാവ്: പരേതനായ രയരുക്കുട്ടി നായർ. മാതാവ്: കുഞ്ഞിക്കാവമ്മ. ഭാര്യ: ബിന്ദു. മക്കൾ: വിസ്മയ, പ്രണവ്. സഹോദരങ്ങൾ: പ്രഭാകരൻ (കളക്ഷൻ ഏജൻറ്, അർബൻ ബാങ്ക് പയ്യോളി), പരേതനായ രവീന്ദ്രൻ.