മതിലകം: മതിലകം ഐ.സി കോൺവന്റിലെ സിസ്റ്റർ സെലീന (82) നിര്യാതയായി. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി കല്ലട ഭവനിൽ ജോർജ് മാത്യുവിന്റെയും അന്നമ്മയുടെയും മകളാണ്. സെന്റ് തെരേസാസ് കോൺവന്റ് കോന്നിയൂർ, സെന്റ് ജോസഫ് കോൺവന്റ് കോട്ടയം, സെന്റ് ജോസഫ് കോൺവന്റ് തിരുവണ്ണാമലൈ, മൗണ്ട് കാർമൽ കോട്ടയം, സെന്റ് ജോസഫ് തൃശൂർ, സെന്റ് ജോസഫ് കളമശ്ശേരി, ലിറ്റിൽ ഫ്ലവർ പള്ളിപ്പുറം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മതിലകം സെന്റ് ജോസഫ്സ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.