പുളിക്കല്‍: കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് പരേതനായ പയംപ്രോട്ട് മുഹമ്മദലി മാസ്റ്ററുടെ മകന് അഹമ്മദ് ബഷീര്‍ (66) നിര്യാതനായി. ദീര്‍ഘകാലം കൊട്ടപ്പുറം വ്യാപാരി വ്യവസായി യൂനിറ്റ് ട്രഷററും കൊട്ടപ്പുറം മസ്ജിദുല്‍ മുജാഹിദീന്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. മാതാവ്: കറുത്തേടത്ത് ഉമ്മീര്യക്കുട്ടി. ഭാര്യ: ഖദീജ. മക്കള്‍: സമീര്‍, സബിത. മരുമക്കള്‍: ഷബീബ, മെഹബൂബ്. സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ്, ജമീല, റസാഖ് പയമ്പറോട്ട്, ഖമറുന്നിസ, സുഹറ, ഹസീന, പരേതനായ അഷ്റഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് തലേക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.