ആമ്പല്ലൂർ: കല്ലൂര്‍ നായരങ്ങാടിയിൽ സ്കൂട്ടര്‍ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പച്ചളിപുറം വാഴപ്പിള്ളി ചാക്കാന്‍ ജോണ്‍സന്റെ മകന് സോണേഷാണ് (29) മരിച്ചത്. കഴിഞ്ഞ 14ന് ആയിരുന്നു അപകടം. സോണേഷ് സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചശേഷം കാനയിലേക്ക് വീഴുകയായിരുന്നു. സോണേഷിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിനെയും കല്ലൂര്‍ സൗഹൃദ യുവസംഗമം പ്രവര്‍ത്തകര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സോണേഷിനെ പിന്നീട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയാണ് മരിച്ചത്.